തിരുവനന്തപുരം: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പവന് ഈ മാസം 1880 രൂപയാണ് ഇതുവരെ വർധിച്ചത്. ഏറ്റവും ഒടുവിൽ വിലയിൽ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു. അതേസമയം സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നതെന്നാണ് വിദഗ്‌ധർ പറയുന്നത്.
മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞുവെങ്കിലും ഏപ്രിലില്‍ 1720 രൂപ വർധിച്ചിരുന്നു. എന്നാല്‍ ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് കൂടിയത്. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഔൺസ് വിലയും വർധിച്ചിട്ടുണ്ട്. 1,906.04 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കൂടി. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 48,990 രൂപയാണ് വില രേഖപ്പെടുത്തുന്നത്.
Read Also: പ്രീമിയർ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളക്ക്