കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്ട്രോളര് അറിയിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പരീക്ഷ കണ്ട്രോളര് അറിയിച്ചു.
ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന പണിമുടക്കില്‍ പത്ത് ദേശീയ സംഘടനക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്. നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
Read Also: പ്ളസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിന് 27 വരെ അപേക്ഷ നല്‍കാം
പണിമുടക്കില്‍ സംസ്ഥാനത്തെ ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്.
അതേസമയം പാല്-പത്ര വിതരണം, ആശുപത്രി, ടൂറിസം തുടങ്ങിയ അവശ്യ സേവനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും പണിമുടക്ക് ബാധിക്കില്ല.







































