യാഥാര്‍ഥ്യത്തോട് വളരെയധികം സാമ്യമുള്ള തരത്തില്‍ ഒരു സിനിമ. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും, ബോളിവുഡ് താരം അനില്‍ കപൂറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. ‘എകെ വേര്‍സസ് എകെ’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ സോനം കപൂറിനെ തട്ടിക്കൊണ്ടു പോകുന്നതും, കണ്ടെത്താനായി പിതാവായ അനില്‍ കപൂര്‍ ശ്രമിക്കുന്നതുമാണ് കഥാ പശ്‌ചാത്തലമായി ട്രെയിലറില്‍ അവതരിപ്പിക്കുന്നത്.
ബോളിവുഡില്‍ ഒരുങ്ങുന്ന ഈ വേറിട്ട ചിത്രത്തില്‍ യാഥാര്‍ഥ്യങ്ങള്‍ ഒരുപാടാണ്. സിനിമ താരമായി തന്നെ അനില്‍ കപൂര്‍ എത്തുന്നതായാണ് ചിത്രത്തില്‍ നിന്നും മനസിലാകുന്നത്. ഒപ്പം തന്നെ ജീവിതത്തിലെ പോലെ മകളായി സോനം കപൂര്‍ ചിത്രത്തിൽ എത്തുന്നു. ചിത്രത്തിലും ഇവരുടെ യഥാര്‍ഥ പേരുകള്‍ തന്നെയാണെന്നാണ് ട്രെയ്ലര്‍ വ്യക്‌തമാക്കുന്നത്.
ഈയടുത്തായി അനുരാഗ് കശ്യപും, അനില്‍ കപൂറും സമൂഹമാദ്ധ്യമങ്ങളില്‍ കൂടി പരസ്‌പരം കളിയാക്കലുകളും, ശകാരവാക്കുകളും കൊണ്ട് രംഗത്ത് വന്നിരുന്നു. ഒരു വാര്‍ത്ത സമ്മേളനത്തില്‍ അനില്‍ കപൂറിന്റെ മുഖത്തേക്ക് അനുരാഗ് കശ്യപ് വെള്ളം ഒഴിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ ട്രെയിലറില്‍ വന്നതോടെയാണ് ഇവയെല്ലാം സിനിമയുടെ ഭാഗമാണെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിവാകുന്നത്. വിക്രം മൊട്‌വാനിയാണ് എകെ വേര്‍സസ് എകെ സംവിധാനം ചെയ്യുന്നത്. ഇതുവരെ ഇരു താരങ്ങളും തമ്മില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ എല്ലാം സിനിമയുടെ ഭാഗമാണെന്ന് വെളിപ്പെട്ടതോടെ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.
Read also : ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമക്കായി യുകെയിലേക്ക് പറന്ന് ലെന