
കൊച്ചി: ഇന്നലെ വൈകിട്ട് 7 മണിയോടെ മമ്മൂട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ റെക്കോര്‍ഡ് രേഖപ്പെടുത്തുന്നത്. ലഭ്യമായ വിവരമനുസരിച്ച്, കേരളത്തില്‍ നിന്നുള്ള ഒരു താരത്തിന്റെയും വ്യക്തിപരമായ ചിത്രം 6 മണിക്കൂര്‍ കൊണ്ട് 7 ലക്ഷം ലൈക്കുകള്‍ നേടിയിട്ടില്ല. ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച്, സൗത്ത് ഇന്ത്യയിലെ ഒരു താരത്തിന്റെ ഫോട്ടോക്കും ഇന്‍സ്റ്റാഗ്രാമില്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും ലൈക്ക് ലഭിച്ചതായി അറിയില്ല എന്നാണ്. ഓരോ മണിക്കൂറിലും ഒരു ലക്ഷത്തിലധികം പേരാണ് ഈ ചിത്രത്തില്‍ ലൈക്ക് രേഖപ്പെടുത്തിയിരുന്നത്. ഇങ്ങിനെ പോയാല്‍, ഈ ചിത്രം അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചരിത്രം രേഖപ്പെടുത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം അവകാശപ്പെടുന്നത്.

തന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ‘വീട്ടില്‍ ഇരുന്നു ജോലി ചെയ്യുക, മറ്റ് ജോലികളൊന്നുമില്ല, അതിനാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു’ എന്നിങ്ങനെ രസകരമായ അര്‍ഥം വരുന്ന ഇംഗ്ലീഷ് ക്യാപ്ഷനോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇന്ത്യയുടെ ഹെല്‍ത്ത് അംബാസഡഡറായി മമ്മൂട്ടിയെ നിയമിക്കണമെന്നാണ് ഒരാള്‍ ഈ ചിത്രം പങ്കു വെച്ച് കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം 70 വയസ്സ് പൂര്‍ത്തീകരിക്കുന്ന ഈ ‘യുവാവ്’ ഇന്ത്യയുടെ പരസ്യ അഹങ്കാരമാണ് എന്നാണ് അശ്വിന്‍ രാജീവ് ഈ ചിത്രം തന്റെ ഫേസ്ബുക്കിലേക്ക് പങ്കു വെച്ച് കൊണ്ട് രേഖപ്പെടുത്തിയത്. അനുസിത്താര, ടോവിനോ തോമസ്, ഷറഫുദ്ധിന്‍, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ ഇഷ്ട്ടങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഉപ്പയുടെ സൗന്ദര്യത്തില്‍ അസൂയ മൂത്ത് ദുല്‍ഖര്‍ ആത്മഹത്യ ചെയ്യുമോ എന്നാണ് എന്റെ പേടി’ ചിത്രം പങ്കവെച്ച് റൈഹാനെന്ന 21 കാരന്‍ ഇങ്ങിനെ കുറിക്കുമ്പോള്‍; ശരീര സൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്ന കാര്യത്തില്‍ ഒരു തലമുറയെ മമ്മൂട്ടി എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. എന്തായാലും ഏച്ചു കെട്ടുകള്‍ ഇല്ലാതെ, ശാരീരിക ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ തെന്നിന്ത്യയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് അടിവരയിടുകയാണ്, മമ്മൂട്ടി ഇന്നത്തെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിലൂടെ.