Tag: Death News
മേഘയുടെത് അപകട മരണമോ, ആത്‍മഹത്യയോ? ദുരൂഹത; അന്വേഷണം
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെയാണ് മേഘയെ മരിച്ച നിലയിൽ...
കാരവനിൽ യുവാക്കൾ മരിച്ച സംഭവം; വില്ലൻ കാർബൺ മോണോക്‌സൈഡ്
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി. കോഴിക്കോട് എൻഐടി വിദഗ്‌ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ...
വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കൾ മരിച്ച നിലയിൽ; പോസ്‌റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.30ഓടെയാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട...
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ...
കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ഇന്ന്...
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...
വെള്ളാനിക്കര ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ; ദുരൂഹത
തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം....
ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക്...