Tag: Death News
കെഎസ്ആർടിസിക്ക് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; ഒരാൾ കസ്‌റ്റഡിയിൽ
ചങ്ങനാശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പർ ഫാസ്‌റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.
സ്‌റ്റാൻഡിൽ നിർത്തി ബസ് എടുക്കുന്നതിനിടെയാണ്...
ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
12ആം നിലയിൽ...
ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥൻ കടൽത്തീരത്ത് മരിച്ച നിലയിൽ
അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെയാണ് (48) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇദ്ദേഹത്തെ...
മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്‌റ്റേഷൻ...
ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. അതേസമയം, ഫീസടക്കാൻ കഴിയാത്തതിനെ...
പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറ്...
മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ
കോഴിക്കോട്: ജില്ലയിലെ കല്ലാച്ചിയിൽ മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കല്ലാച്ചി സ്വദേശി നൂർജഹാനാണ് മന്ത്രവാദ ചികിൽസയെ തുടർന്ന് മരിച്ചത്. നൂർജഹാന്റെ ഭർത്താവ് ജമാലിനെതിരെയാണ് കുടുംബം...
ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി
വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...






































