Tag: Election Commission of India
‘കമ്മീഷൻ നിലപാട് സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’
ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തിരഞ്ഞെടുപ്പ്...
വോട്ടർപട്ടികയിൽ ക്രമക്കേട്; സത്യവാങ്മൂലം സമർപ്പിക്കണം- രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡെൽഹി: കർണാടകയിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് ഇതുസംബന്ധിച്ച കത്ത് നൽകി.
വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ...
‘മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി’; ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഹുലിന് കത്ത്
ന്യൂഡെൽഹി: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണം തള്ളിയ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം,...
ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ...
മഹാരാഷ്‌ട്ര ഫലം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ സംശയാസ്‌പദം- രാഹുൽ ഗാന്ധി
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ട് രാഹുൽ...
ഫോൺ ചോർത്തൽ; രശ്‌മി ശുക്ളയെ ഡിജിപി സ്‌ഥാനത്ത് നിന്ന് മാറ്റാൻ നിർദ്ദേശം
മുംബൈ: മഹാരാഷ്‌ട്രയിലെ ഡിജിപി രശ്‌മി ശുക്ളയെ സ്‌ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോൺ...
കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
പാലക്കാട് പി സരിൻ, ചേലക്കരയിൽ യുആർ പ്രദീപ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിൻ പാലക്കാട് ഇടത് സ്‌ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്‌നത്തിന് പകരം...