Tag: India-pak border
ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയായി; ബുദ്ധിപരമായ നീക്കത്തിന് അഭിനന്ദനമെന്ന് ട്രംപ്
ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ പാക്കിസ്‌ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ...
ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കും; ഇന്ത്യയുടെ അന്ത്യശാസനം
ന്യൂഡെൽഹി: ഭീകര പ്രവർത്തനങ്ങൾക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. പാക്കിസ്‌ഥാന്റെ ഭാഗത്ത് നിന്ന് നടത്തുന്ന ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്നും അതനുസരിച്ച് ഇന്ത്യ ശക്‌തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ...
‘പാക്ക് പ്രകോപനം ജനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട്; കനത്ത തിരിച്ചടി നൽകി’
ന്യൂഡെൽഹി: ഇന്ത്യക്ക് നേരെയുണ്ടായ പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നടത്തിയെന്ന് കേന്ദ്രം. ഇന്ത്യക്ക് നേരെ പാക്കിസ്‌ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്നും ഇന്ത്യ സ്‌ഥിരീകരിച്ചു.
പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം...
സൈനിക കേന്ദ്രങ്ങൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി; ആളുകൾ കൂട്ടം കൂടരുത്
ന്യൂഡെൽഹി: ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യരുതെന്ന...
പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്)...
‘പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങൾ; ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു’
ന്യൂഡെൽഹി: രാജ്യത്തിന്റെ സേനാ താവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്‌ഥിരീകരിച്ച് ഇന്ത്യ. നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം...
സിന്ധൂ നദീജല കരാർ റദ്ദാക്കി; ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന്...
നുഴഞ്ഞുകയറ്റ ശ്രമം; സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നെന്നും ബാക്കി അഞ്ചുപേർ രക്ഷപ്പെട്ടെന്നുമാണ് വിവരം....





































