Tag: India-Pakistan Relation
‘ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ’
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനാൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയെ ഒരുതരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയ്യാറെടുപ്പുകളിലും...
‘വ്യാപാര കരാർ നിർത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചു’
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ്...
സർ ക്രീക്കിൽ ഇന്ത്യയുടെ സൈനികാഭ്യാസം; വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ
ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം 'ത്രിശൂൽ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ.
ഈമാസം 28, 29 ദിവസങ്ങളിലാണ്...
‘ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു, തീരുവ ഭീഷണി പ്രയോഗിച്ചു’; ട്രംപ്
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം...
‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യം’; പാക്കിസ്‌ഥാനെ വിമർശിച്ച് ഇന്ത്യ
വാഷിങ്ടൻ: സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാക്കിസ്‌ഥാനെന്ന് ഇന്ത്യ. പാക്കിസ്‌ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്‌തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്‌തമാക്കി. യുഎൻ രക്ഷാസമിതിയിൽ ആയിരുന്നു പാക്കിസ്‌ഥാനെതിരെ ഇന്ത്യയുടെ വിമർശനം.
വനിതകൾ,...
‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാർ, എന്നാൽ, യാചിക്കാനില്ല’
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും...
‘ട്രംപ് പറഞ്ഞ 5 വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്?’; മോദിയോട് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുയർത്തി രാഹുൽ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്‌താവന.
എന്നാൽ,...
ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന.
എന്നാൽ,...






































