Sun, Oct 19, 2025
33 C
Dubai
Home Tags India-Pakistan Tensions

Tag: India-Pakistan Tensions

വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധം; പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്‌ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. പാക്കിസ്‌ഥാൻ കരാർ ലംഘിച്ചുവെന്ന...

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ; ശ്രീനഗറിൽ സ്‌ഫോടന ശബ്‌ദം, ബ്ളാക്ക് ഔട്ട്

ന്യൂഡെൽഹി: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം പാക്കിസ്‌ഥാൻ ഷെല്ലാക്രമണം ആരംഭിച്ചു. ജമ്മുവിന് പുറമെ അഖ്‌നൂർ, രജൗരി, ആർഎസ്‌പുര, ബാരാമുള്ള, പൊഖ്‌റാൻ തുടങ്ങിയ സ്‌ഥലങ്ങളിൽ ആക്രമണം നടക്കുന്നതായാണ്...

മധ്യസ്‌ഥതയ്‌ക്ക് മൂന്നാംകക്ഷിയുടെ പങ്കില്ല; ട്രംപിന്റെ വാദം തള്ളി ഇന്ത്യ

ന്യൂഡെൽഹി: അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തലിന് ധാരണയായതെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. മധ്യസ്‌ഥതയ്‌ക്ക് യുഎസ് ഉൾപ്പടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്‌തമാക്കുന്നത്. പാക്കിസ്‌ഥാന്റെ ആവശ്യപ്രകാരമാണ്...

ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയായി; ബുദ്ധിപരമായ നീക്കത്തിന് അഭിനന്ദനമെന്ന് ട്രംപ്

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ പാക്കിസ്‌ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ...

ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കും; ഇന്ത്യയുടെ അന്ത്യശാസനം

ന്യൂഡെൽഹി: ഭീകര പ്രവർത്തനങ്ങൾക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. പാക്കിസ്‌ഥാന്റെ ഭാഗത്ത് നിന്ന് നടത്തുന്ന ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്നും അതനുസരിച്ച് ഇന്ത്യ ശക്‌തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ...

‘പാക്ക് പ്രകോപനം ജനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട്; കനത്ത തിരിച്ചടി നൽകി’

ന്യൂഡെൽഹി: ഇന്ത്യക്ക് നേരെയുണ്ടായ പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നടത്തിയെന്ന് കേന്ദ്രം. ഇന്ത്യക്ക് നേരെ പാക്കിസ്‌ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്നും ഇന്ത്യ സ്‌ഥിരീകരിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം...

സൈനിക കേന്ദ്രങ്ങൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി; ആളുകൾ കൂട്ടം കൂടരുത്

ന്യൂഡെൽഹി: ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യരുതെന്ന...

പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്)...
- Advertisement -