Wed, Mar 18, 2026
24.7 C
Dubai
Home Tags Iran-US Issue

Tag: Iran-US Issue

ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....

ഇറാഖിൽ യുഎസ് എണ്ണക്കപ്പലിന്‌ നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇറാഖിലെ ബസറയ്‌ക്ക് സമീപം എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി....

‘രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്‌ടങ്ങൾക്ക് പരിഹാരം വേണം, തുടർ അക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിലെ ഉറപ്പ് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഉപാധികൾ...

റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ; മൂന്ന് കപ്പലുകൾ തീരത്തെത്തി

ന്യൂഡെൽഹി: റഷ്യയിൽ നിന്ന് എൽഎൻജി എത്തിക്കാൻ ശ്രമം തുടങ്ങി ഇന്ത്യ. റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങാൻ ഏഴുവർഷം മുമ്പാണ് ഇന്ത്യ ഗെയിൽ കരാറിൽ ഏർപ്പെട്ടത്. 23 വർഷത്തേക്കാണ് കരാർ. എന്നാൽ, യുഎസുമായുള്ള വ്യാപാരക്കരാറിന്റെ...

ഇറാന് പിന്തുണയുമായി ഉത്തരകൊറിയ; ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന അക്രമങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ്...

ഇറാന്റെ 16 കപ്പലുകൾ തകർത്തെന്ന് യുഎസ്; ചർച്ചകൾ തുടരണമെന്ന് ഇന്ത്യ

വാഷിങ്ടൻ: ഇറാന്റെ കപ്പലുകൾ ആക്രമിച്ച് യുഎസ്. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്...

ഡ്രോൺ ആക്രമണം; അബുദാബിയിൽ വൻ തീപിടിത്തം, മുന്നറിയിപ്പുമായി ഇറാൻ

അബുദാബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം ഉണ്ടായി. അഗ്‌നിശമന സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും...

എൽപിജി ക്ഷാമം വരുമോ? വിതരണം കുറഞ്ഞു, അവശ്യവസ്‌തു നിയമം നടപ്പാക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക- വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെ തുടർന്ന് പച്ചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്. തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ...
- Advertisement -