Sun, Oct 19, 2025
28 C
Dubai
Home Tags Israel-Hamas war

Tag: Israel-Hamas war

വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു, കരാർ ഹമാസ് അംഗീകരിക്കണം; ട്രംപ്

വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദ്ദേശം ഇറാൻ പിന്തുണയുള്ള ഹമാസ് കൂടി അംഗീകരിക്കണമെന്നും...

ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം; 67 പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്‌പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലായി...

ഗാസയിൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും; സൂചന നൽകി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന്...

ഗാസയിലെ സൈനിക നടപടി; ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

ജറുസലേം: ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ ആക്രമണം ഭീതിദമാണെന്നും കുഞ്ഞുങ്ങളുടെ അവസ്‌ഥ ദയനീയമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു....

ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ''പോരാട്ടം ശക്‌തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ...

പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ

ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്‌ഠമായി അംഗീകരിച്ചതായി...

ഗാസയിൽ ബോംബാക്രമണം; 92 മരണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞു

ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം...

ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ; ലോകം നോക്കി നിൽക്കരുതെന്ന് യുനിസെഫ്

വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന...
- Advertisement -