Tag: Kerala Assembly
പിരിച്ചുവിട്ട 144 പോലീസുകാരുടെ ലിസ്‌റ്റ് പുറത്തുവിടുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരിക്കുന്ന കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല....
തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ല, കോൺഗ്രസ് ഭരണകാലത്ത്; മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തിര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും ജവഹർലാൽ നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണകാലത്താണെന്നും...
ലക്ഷ്യം നവകേരളം, വയനാട് ടൗൺഷിപ്പ് ഒരുവർഷത്തിനകം; നയപ്രഖ്യാപനത്തിൽ ഗവർണർ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിൽ നിന്നുള്ള വിഹിതം ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ചും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് നയപ്രഖ്യാപന...
‘ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക സമയബന്ധിതമായി കൊടുത്ത് തീർക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴുവൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്രതിമാസം 1600...
അവയവക്കടത്ത്; എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ...
‘വിജയത്തിൽ അഹങ്കരിക്കരുത്, രാജി ചോദിച്ച് വരേണ്ട’; സഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫിന് ആവേശം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും എന്നാൽ, അഹങ്കരിക്കരുതെന്നും അത് നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാ...
തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കൽ; സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്‌പീക്കർക്ക്...
നിയമസഭാ സമ്മേളനത്തിന് തുടക്കം; മദ്യനയത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 11ആം സമ്മേളനത്തിന് തുടക്കമായി. ഇന്ന് മുതൽ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച്...