Tag: Kerala Assembly Election 2026
എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കം; എൻസിപി യോഗത്തിൽ നിന്ന് എകെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി
തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ...
കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ
കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്.
കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...
നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും
തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ...
പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...
സ്‌ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ 3000 ആക്കും; വമ്പൻ ഉറപ്പുകളുമായി കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുന്നതിനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവ്...
പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ; ബിജെപി സ്‌ഥാനാർഥി പട്ടിക ഉടൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ....
കെകെ. ശൈലജ പേരാവൂരിൽ സ്‌ഥാനാർഥി; മട്ടന്നൂരിൽ വികെ. സനോജ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെ ശൈലജ പേരാവൂരിൽ സ്‌ഥാനാർഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പികെ. ശ്യാമളയെ മൽസരിപ്പിക്കാനും തീരുമാനമായി.
ഇന്ന് നടന്ന കണ്ണൂർ...
പാലക്കാട് രമേശ് പിഷാരടി, ബേപ്പൂരിൽ അൻവർ തന്നെ; 40 സീറ്റിൽ ഒറ്റപ്പേര്
ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്.
പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ...






































