Tag: loksabha election 2024
മൂന്നാമൂഴത്തിൽ മോദി; പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ്...
‘മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കും’; സുരേഷ് ഗോപി ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോട് ഉടൻ ഡെൽഹിയിലെത്തണമെന്ന് നരേന്ദ്രമോദി നേരിട്ട് വിളിച്ച് അറിയിച്ചു. എത്രയും പെട്ടെന്ന് ഡെൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും, നരേന്ദ്രമോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും...
നരേന്ദ്രമോദി 3.0; സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട്- ഡെൽഹിക്ക് പുറപ്പെടാതെ സുരേഷ് ഗോപി
ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കും. സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി, നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. അമിത് ഷാ,...
ശോഭാ സുരേന്ദ്രന് പാർട്ടിയിൽ പുതിയ ചുമതലകൾ? ഡെൽഹിയിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, നിർണായക ചർച്ചകൾക്കാണ് ശോഭയെ ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. ശോഭയ്‌ക്ക് പാർട്ടിയിൽ...
സത്യപ്രതിജ്‌ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ
ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, സഖ്യകക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ വ്യക്‌തമാക്കുന്നത്. ടിഡിപിയും ജെഡിയുവും നാല് മന്ത്രി സ്‌ഥാനങ്ങൾ...
പിന്തുണക്കത്ത് കൈമാറി; മോദിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്‌ട്രപതി
ന്യൂഡെൽഹി: എൻഡിഎ യോഗത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നേതാക്കളുടെ പിന്തുണക്കത്ത് കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്‌ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി...
മോദിയെ എൻഡിയെ നേതാവായി തിരഞ്ഞെടുത്തു; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും
ന്യൂഡെൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തുടരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയെ എൻഡിയെ നേതാവായി അംഗീകരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ...
ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗിന് വിലക്ക്
പാനൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. ഇന്ന് വൈകിട്ട് കണ്ണൂർ പാനൂരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന സ്വീകരണ പരിപാടിയിലെ...