Fri, Jan 23, 2026
18 C
Dubai
Home Tags Me Too in Malayalam Film

Tag: Me Too in Malayalam Film

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം; ജയസൂര്യക്ക് എതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്‌റ്റർ...

കുരുക്ക് മുറുകുന്നു; നടി പറഞ്ഞ കാലയളവിൽ സിദ്ദിഖ് ഹോട്ടലിൽ- നിർണായക തെളിവ്

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തെളിവുകൾ ശേഖരിച്ച് പോലീസ്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2016...

ആരോപണം, ജാമ്യമില്ലാ കേസ്; മുകേഷിനെ സിപിഎം കൈവിട്ടേക്കും

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് കുടുക്കിൽ. മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്‌റ്റുണ്ടായാൽ രാജിയും സുനിശ്‌ചിതം. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

ലൈംഗികപീഡന പരാതി; മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടൻമാർക്ക് എതിരെ കേസ്

കൊച്ചി: സിനിമാ രംഗത്തെ ലൈംഗികപീഡന പരാതിയിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസാണ് മുകേഷിനെതിരെ...

ഹേമ കമ്മിറ്റി റിപ്പോർട് മാർഗരേഖ, എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം; ഫെഫ്‌ക

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക. ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്‌ക പ്രതികരിച്ചു. കേസുകൾ അന്വേഷിക്കാൻ...

‘പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യം, എന്നെ ചൂഷണം ചെയ്‌തത്‌ സംരക്ഷിക്കേണ്ട കൈകൾ’

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ, നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ചു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്‌ദാനം ചെയ്‌ത്‌ ലൈംഗിക പീഡനങ്ങളും...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും; തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സിനിമാ കോൺക്ളേവിന്റെ ഭാഗമായി രൂപീകരിച്ച നയരൂപീകരണ സമിതിയിൽ നിന്ന് എംഎൽഎയും നടനുമായ മുകേഷിനെ ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മുകേഷ് ഒഴിയാൻ തീരുമാനിച്ചത്. ഒഴിയാൻ പാർട്ടി നിർദ്ദേശം...

അമ്മയിലെ കൂട്ടരാജിയിലും ഭിന്നത’; രാജിവെച്ചിട്ടില്ലെന്ന് അനന്യയും സരയുവും

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ...
- Advertisement -