Tag: murder
പാലക്കാട്ട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട്: ശ്രീകൃഷണപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശ്രീകൃഷ്‌ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത്ത് (26) ആണ് ഭാര്യ കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്‌ണവിയെ (26) സംശയത്തിന്റെ പേരിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവം സ്വാഭാവിക...
പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ക്രൂരകൃത്യം മക്കളുടെ മുന്നിൽ
കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) യെയാണ് ഭർത്താവ് ഐസക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളിലെ അനധ്യാപികയാണ് ശാലിനി.
ഇന്ന് രാവിലെ...
പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്‌റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
വീടിന് സമീപത്തെ...
പണത്തിന്റെ പേരിൽ തർക്കം; യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് വൈകീട്ട് 5.30ഓടെയാണ് സംഭവം. രാജേന്ദ്രൻ കാണിയുടെ...
അൻസിലിന്റെ മരണം കൊലപാതകം; കീടനാശിനി നൽകി, പെൺസുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: മാതിരപ്പള്ളി മേലോത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയെ നേരത്തെ...
അൻസിലിന്റെ മരണം വിഷം ഉള്ളിൽച്ചെന്ന്? മൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് കസ്‌റ്റഡിയിൽ
കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലോത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...
ഹേമചന്ദ്രൻ കൊലക്കേസ്; മുഖ്യ പ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്‌റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് എമിഗ്രേഷൻ വിഭാഗം കസ്‌റ്റഡിയിൽ...
മുഹമ്മദലിയുടെ വെളിപ്പെടുത്തൽ; കൊന്നത് രണ്ടുപേരെ? അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി വർഷങ്ങൾക്കുമുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്.
മുഹമ്മദലി കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്ന് പറയുന്നയാൾ...