Tag: Nipah
സംസ്‌ഥാനത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ യുവതി ചികിൽസയിൽ
പെരിന്തൽമണ്ണ: സംസ്‌ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ...
നിപ; സമ്പർക്ക പട്ടികയിലെ ഏഴുപേരുടെ ഫലം കൂടി നെഗറ്റീവ്, രോഗിയുടെ നില ഗുരുതരം
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 56 ആയി.
ഇന്ന്...
നിപ; രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവ്, യുവതിയുടെ ആരോഗ്യനില ഗുരുതരം
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 49 ആയി. ഏകദേശം 12 ദിവസത്തോളമായി രോഗി...
നിപ; എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, ആറുപേർക്ക് രോഗലക്ഷണങ്ങൾ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക...
നിപ; വളാഞ്ചേരിയിൽ ഫീവർ സർവൈലൻസ് തുടങ്ങി, സമ്പർക്ക പട്ടികയിൽ 58 പേർ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ...
നിപ; മലപ്പുറത്ത് നടപടികൾ ഊർജിതം, മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 12ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്‌ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക്...
സംസ്‌ഥാനത്ത് വീണ്ടും നിപ; രോഗം വളാഞ്ചേരി സ്വദേശിനിക്ക്
മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്.
നിപ...
യുവതിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്; മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷങ്ങളോടെ ചികിൽസയിൽ ആയിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്‌തിഷ്‌ക ജ്വരമാണെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന...