Tag: Passed Away
കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു
കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ശാരീരിക അസ്വാസ്‌ഥ്യത്തെ തുടർന്ന്...
കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു
തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം. ശ്വാസതടസത്തെ തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു
ബെംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ടോടെയായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണ നാമം. ഇംഗ്ളീഷിലും മലയാളത്തിലുമായി...
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു. 95 വയസായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.50ഓടെയായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജൂബിലി...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും...
പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു അന്തരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിടി കോളേജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം...
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അസംബ്ളിയിൽ വെച്ച് കുഴഞ്ഞുവീണു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ...
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്‌കാരം വൈകീട്ട്
തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കളാഴ്‌ച രാത്രി 11.50ഓടെയാണ് അന്ത്യം. നാല് വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക്...