Tag: sabarimala news
‘ശബരിമലയെ വിവാദമാക്കാൻ ശ്രമം, സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനുള്ള നീക്കം’
കണ്ണൂർ: ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. അത് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും എന്തിലും സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് അവരുടെ നീക്കമെന്നും മുഖ്യമന്ത്രി...
പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി; ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇതെന്ന് പരിശോധിക്കും. ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പ്രത്യേക...
‘ആരാണ് സ്വർണം മോഷ്‌ടിച്ചതെന്ന് മുഖ്യമന്ത്രിക്ക് അറിയാം, സർക്കാരിന് കപട അയ്യപ്പ ഭക്‌തി’
പന്തളം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്‌ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കും വിശ്വാസ വഞ്ചനയ്‌ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ...
ഇഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരിപ്പാട് മാളികപ്പുറം മേൽശാന്തി
പമ്പ: ശബരിമല മേൽശാന്തിയായി ഇഡി. പ്രസാദിനെ തിരഞ്ഞെടുത്തു. ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂർ മനയിലെ അംഗമാണ്. നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്‌താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ...
‘മുഖ്യമന്ത്രി അറിയാതെ സ്വർണത്തട്ടിപ്പ് നടക്കില്ല, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരണം’
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിൽ സ്വർണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. കടകംപള്ളി സുരേന്ദ്രൻ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. ആഭ്യന്തര വകുപ്പ്...
ശബരിമല നട തുറന്നു; സ്വർണപ്പാളികൾ ദ്വാരപാലക ശിൽപ്പങ്ങളിൽ പുനഃസ്‌ഥാപിച്ചു
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ച് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വിശദമായ...
‘സ്വർണം കൈവശപ്പെടുത്തി, ആചാരലംഘനം’; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു
റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്...
‘ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചന, സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്‌തു’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് വൻ ഗൂഢാലോചനയെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ...






































