Tag: Vanitha Varthakal
അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം
അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിനിയായ ജസീല ജന്നത്ത് പി. 40 ശതമാനത്തിലേറെ കാഴ്‌ചപരിമിതിയുള്ള വ്യക്‌തി എന്ന നിലയിൽ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന്...
91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ
പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജിൽ മുത്തശ്ശി. ഓസ്‌ട്രേലിയക്കാരിയായ ജിൽ, 91ആം വയസിലും പൂർണ ആരോഗ്യവതിയാണ്. വാർധക്യ കാലമാണെങ്കിലും ജീവിതത്തിന്റെ രസം കളയാനൊന്നും ജിൽ മുത്തശ്ശി ഒരുക്കമല്ല. എന്നുമാത്രമല്ല, ശരീരം ഏറ്റവുമധികം...
എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല
അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിൽ വിജയഗാഥ തീർത്തിരിക്കുകയാണ് കഞ്ചിക്കോട് സ്വദേശിനിയായ സൂര്യകല (51). കോളേജ് അധ്യാപികയായ സൂര്യകല അർബുദത്തെ തോൽപ്പിക്കുക മാത്രമല്ല, അതേക്കുറിച്ച് ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടിയെടുക്കുക കൂടി ചെയ്‌തിരിക്കുകയാണ്.
കാൻസർ ഭേദമായവർക്ക് സഹതാപമല്ല,...
നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ
തങ്ങളുടെ സംരംഭം കേരള ബജറ്റിൽ ഇടംനേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് എഴുകോണിലെ നാല് വീട്ടമ്മമാർ. സ്‌ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ പ്രോൽസാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി കെഎൻ ബാലഗോപാൽ ഏഴുകോണിലെ നാല്...
വയലിനിൽ മന്ത്രികം തീർത്ത കലാകാരി; പത്‌മവിഭൂഷൺ നിറവിൽ എൻ. രാജം
മൂന്നാം വയസിലാണ് എൻ. രാജം വയലിനിൽ വിരൽ ചേർത്ത് തുടങ്ങിയത്. പിതാവ് നാരായണ അയ്യരുടെ ശിക്ഷണത്തിൽ ആയിരുന്നു പഠനം. 13ആം വയസിൽ എംഎസ് സുബ്ബലക്ഷ്‌മിയോടൊപ്പം വേദി പങ്കിട്ട് സദസിനെ വിസ്‌മയിപ്പിച്ച രാജത്തിന് 'ഭൈരവി...
76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്‌മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ
76ആം വയസിൽ പത്താം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് കോഴിക്കോട് കൊടുവള്ളി വാരികുഴിത്താഴം അരിക്കോട്ടിൽ പത്‌മാവതി അമ്മ. പത്താം ക്ളാസ് പരീക്ഷയെഴുതി പാസാകണമെന്നത് പത്‌മാവതി അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പഠനസമയത്ത്...
സുധയുടെ രുചിപ്പെരുമ ശബരിമലയിലും; ആദ്യമായി മെസ് നടത്തിപ്പിന് ഒരു വനിത
ചരിത്രത്തിൽ ആദ്യമായി ശബരിമല മെസ് നടത്തിപ്പിന്റെ ചുമതല ഒരു വനിതയ്‌ക്ക്. കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് മൽസര ടെൻഡറിലൂടെ ഇത്തവണ മെസ് നടത്തിപ്പിന്റെ കരാർ സ്വന്തമാക്കിയത്. ദേവസ്വം ഉദ്യോഗസ്‌ഥർക്കും മറ്റു ജീവനക്കാർക്കുമായി...
പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്
ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്ന് പോകാൻ സുനിത ചൗധരിക്ക് കഴിയുമായിരുന്നില്ല. രാജസ്‌ഥാനിലെ പോലീസ് ഓഫീസറായ സുനിത ചൗധരിയുടെ കഥയാണിത്. കുട്ടിക്കാലത്ത് തന്നെ (മൂന്നാം വയസിൽ) വിവാഹിതയായ സുനിത ഏറെ വെല്ലുവിളികൾ തരണം ചെയ്‌താണ് പോലീസ്...





































