തന്റെ സ്വപ്ന സിനിമയുടെ വരവറിയിച്ച് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാം രാജ്യത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നുതന്നെയാണ് പേര് നല്‍കിയിരിക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇരുവരും വിനയന്റെ സിനിമക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.
നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കറും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കര വീരനായ കായംകുളം കൊച്ചുണ്ണിയും കേരള ചരിത്രത്തിലെ നാഴിക കല്ലായ മാറുമറക്കല്‍ സമരത്തിലെ ധീര നായിക നങ്ങേലിയും തുടങ്ങി നിരവധി ചരിത്രപുരുഷന്മാരും വെള്ളിത്തിരയിലൂടെ പുനര്‍ജനിക്കുമെന്ന് വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഈ സിനിമ തന്റെ സ്വപ്ന സാക്ഷാത്കാരം ആണെന്നും കോവിഡ് ഭീതി ഒഴിയുന്ന മുറക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാന്‍ ആണ് ലക്ഷ്യമിടുന്നതെന്നും വിനയന്‍ കുറിച്ചു.
Read Also: ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍