മിഥുന്‍ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമായ ‘18+‘ ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. പൂര്‍ണമായും ഒരു നടനെ വെച്ച് മാത്രം ചിത്രീകരിക്കുന്ന സിനിമയുടെ പോസ്‌റ്റര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തത്. എ കെ വിജുബാലാണ് ചിത്രത്തിലെ നായകന്‍.
വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരാള്‍ മാത്രമുള്ള ചിത്രം എന്നതിന് പുറമെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ‘18+‘ എന്ന പരീക്ഷണ ചിത്രത്തിനുണ്ട്.
ഒരു സ്‍ത്രീ പുറം തിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്‌തമായ ഒരു പോസ്‌റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
ദേവന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സഞ്‌ജയ് പ്രസന്നയാണ്. അര്‍ജുന്‍ സുരേഷാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
Read Also: ക്യാപ്റ്റന്റെ കളി; മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം