തൃശൂർ: അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോളിന്റെ മകൻ ഫ്രാൻസിസ് ( ജോയ് 48), വാടാനപ്പള്ളി ചിലങ്ക ബീച്ച് എഎംയുപി സ്‌കൂളിന് സമീപം പുതിയവീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ 4.30ന് കുന്നത്തങ്ങാടി ബാറിന് സമീപമായിരുന്നു അപകടം.
തൃശൂർ ശക്‌തൻ മാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. പുലർച്ചെ ജോലിക്ക് പോകുന്നതിനിടെ ബദറുദ്ദീൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനായ ഫ്രാൻസിസിനെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ