തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
arrest in thrissur
Representational image
Ajwa Travels

തൃശൂർ : ജില്ലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫി(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ ലഹരിമരുന്നുകളാണ് പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്.

നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ചില പുതുതലമുറയിലുള്ള തുണിക്കടകൾ കേന്ദീകരിച്ച് ലഹരിമരുന്നുകളുടെ വിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാഫിയെ പിടികൂടിയത്. കമ്മീഷണർ ആർ ആദിത്യക്കാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. പിടികൂടിയ ലഹരിമരുന്നുകൾ പലതും അതിമാരകമായ രാസവസ്‌തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ്. ഇവ പാർട്ടി ഡ്രഗ് എന്ന പേരിലാണ് തൃശൂരിലെത്തുന്നത് എന്നും പോലീസ്‌ വ്യക്‌തമാക്കി.

ജില്ലയിൽ എത്തുന്ന ഈ ലഹരിവസ്‌തുക്കൾ മെത്ത്, കല്ല്, പൊടി, കൽക്കണ്ടം തുടങ്ങിയ പേരുകളിലാണ് യുവാക്കളിലേക്ക് എത്തിക്കുന്നത്. എസിപി വികെ രാജുവിന്റെ‌ നേതൃത്വത്തിൽ വെസ്‌റ്റ് എസ്എച്ച്ഒ സലീഷ് എൻ ശങ്കർ, നിഴൽ പോല‍ീസ് എസ്ഐമാരായ ടിആർ ഗ്ളാഡ്സ‌റ്റൺ, എൻജി സുവൃതകുമാർ, പിഎം റാഫി, രാജൻ, എഎസ്ഐമാരായ ഗോപാലകൃഷ്‌ണൻ, ടിവി ജ‍ീവൻ, പികെ പഴനിസ്വാമി, കെബി വിപ‍ിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Read also : അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE