അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം

By Trainee Reporter, Malabar News
home set on fire
Representational Image
Ajwa Travels

എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം രാവിലെ 8 മണിയോടെ കട തുറക്കാനായി എത്തിയപ്പോഴാണ് കത്തിയമർന്ന നിലയിൽ കണ്ടത്.

എലത്തൂർ സ്വദേശി അനസിന്റെ ഉടമസ്‌ഥയിലുള്ള കടയാണിത്. ബേക്കറിയിലെ ഫ്രീസറും ഫ്രിഡ്‌ജും പലഹാരങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകളും ഉൾപ്പടെ കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ കടക്കുള്ളിൽ പിൻവശത്തായി ഉണ്ടായിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. 5 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഫയർ യൂണിറ്റ് സ്‌ഥലത്തെത്തി. എലത്തൂർ പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read also:പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE