ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം.
കശ്‌മീർ താഴ്‌വരയിലേക്ക് ട്രക്കിൽ പോകുകയായിരുന്ന ഭീകരരുടെ സംഘത്തെ സൈന്യം തടയുകയായിരുന്നു. തുടർന്ന് ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നു. ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
Read also: സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; നടി കങ്കണക്കും സഹോദരിക്കും വീണ്ടും നോട്ടീസ്