ഇസ്‌ലാമാബാദ്: 628 ഇന്ത്യക്കാർ പാകിസ്‌ഥാൻ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്. ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയ ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്‌തമായത്. പുതുവർഷത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നുണ്ട്.
പാക് ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ 577 പേർ മൽസ്യ തൊഴിലാളികളാണ്. കൂടാതെ 51 സാധാരണ പൗരൻമാരും ജയിലുകളിൽ കഴിയുന്നുണ്ട്. അതേസമയം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാക് പൗരൻമാരുടെ എണ്ണം 355 ആണ്. ഇവരിൽ 73 പേർ മാത്രമാണ് മൽസ്യ തൊഴിലാളികൾ.
Read also: പിതാവിന്റെ വായ്‌പാ തിരിച്ചടവ് മുടങ്ങി; 16 വയസുകാരന് ക്രൂര മർദ്ദനം


































