ആമസോൺ ഷോപ്പിംഗിലൂടെ പണത്തോടൊപ്പം സമയവും ലഭിക്കാമെന്ന് വ്യക്തമാക്കി സിഇഒ ജെഫ് ബെസോസ്. ഒരു വർഷം ഏകദേശം 75 മണിക്കൂറുകൾ ആമസോൺ ഷോപ്പിംഗിലൂടെ ലഭിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ആമസോണിന്റെ സിഇഒ സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. നീണ്ട 27 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ആമസോണിന്റെ സിഇഒ സ്ഥാനത്ത് നിന്നും മാറുന്നത്.
സിഇഒ സ്ഥാനം ഒഴിയുന്ന ബെസോസ് ഇനി മുതൽ ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായാണ് പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കും. തുടർന്ന് ആമസോണിന്റെ സിഇഒ സ്ഥാനത്തേക്ക് പുതുതായി വരുന്നത് വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സി ആയിരിക്കും.
കഴിഞ്ഞ 27 വർഷങ്ങൾക്ക് മുൻപാണ് ആമസോണിന് ജെഫ് ബെസോസ് തുടക്കം കുറിച്ചത്. തുടർന്ന് അന്ന് മുതൽ ബെസോസ് ആമസോണിന്റെ സിഇഒ സ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ആമസോൺ ലാഭം കൈവരിക്കുകയും വില്പനയില് റെക്കോര്‍ഡിടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ബെസോസ് സ്ഥാനമാറ്റത്തിന് തയ്യാറെടുക്കുന്നത്.
Read also : സ്വർണ വിലയിൽ വീണ്ടും വർധന; രണ്ടാഴ്ചക്കിടെ ഉയർന്നത് 2000 രൂപ







































