കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 5005 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2014 പേരാണ് ചികിത്സയിലുള്ളത്.
ശനിയാഴ്ച 150 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ജില്ലയില്‍ ആകെ 5938 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4616 പേര്‍ വീടുകളിലും 1322 പേര്‍ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി 215 പേരെ കൂടി നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 51 ആയി.
മൂന്നാം ഘട്ടത്തില്‍ മലയോര പ്രദേശത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഇവിടുത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മാഷ് റേഡിയോയുമായി അധ്യാപകര്‍ രംഗത്തുണ്ട്. വാട്ട്‌സാപ് ഗ്രൂപ്പ് വഴിയും മറ്റ് സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുമാണ് ഈ റേഡിയോ ബുള്ളറ്റിന്‍ ജനങ്ങളിലെത്തിക്കുന്നത്. ഇപ്പോള്‍ പരിപാടിയില്‍ വിദ്യാര്‍ഥികളും പങ്കെടുക്കുന്നുണ്ട്. വിക്ടേഴ്സ് ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ക്ലാസെടുത്ത അധ്യാപകരും ചലചിത്ര മേഖലയിലെ പ്രമുഖരും മറ്റ് കലാകാരന്‍മാരും ഈ ദൗത്യവുമായി മുന്നിലുണ്ട്.







































