തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഇന്നും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരും. നിലവിൽ മുംബൈക്ക് 220 കിലോ മീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.
കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ട്. ഇന്ന് രാത്രിയോടെ ടൗട്ടെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ചയോടെ ടൗട്ടെ തീരം തൊടുമെന്നാണ് നേരത്തെ അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ചുഴലിക്കാറ്റിന്റെ സഞ്ചാരവേഗത വർധിച്ചതോടെ നേരത്തെ തന്നെ ടൗട്ടെ തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുകയായിരുന്നു.
Also Read: 18-45 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്റ്റർ ചെയ്തത് 35,000 പേർ







































