ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 420 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡണ്ട് ഡോക്ടർ കെകെ അഗർവാളും ഉൾപ്പെടുന്നുണ്ട്. അതേസമയം ആദ്യ തരംഗത്തിൽ രാജ്യത്തെ 748 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്.
രണ്ടാം തരംഗത്തിൽ ഡെൽഹിയിൽ നിന്ന് മാത്രം 100 ഡോക്ടർമാർ മരിച്ചു. അതിനാൽ തന്നെ കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാണെന്നും, ആരോഗ്യ പ്രവർത്തകർക്ക് ഇത് കൂടുതൽ അപകടകരമാണെന്നും ഐഎംഎ പ്രസിഡണ്ട് ഡോക്ടർ ജെഎ ജയലാൽ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണം 4000ന് മുകളിലാണ്. അതേസമയം രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കോവിഡിനൊപ്പം തന്നെ രാജ്യത്ത് വ്യാപിക്കുന്ന ബ്ളാക്ക് ഫംഗസ് ബാധയും ആശങ്കകൾ വർധിപ്പിക്കുകയാണ്. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകൾക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read also : കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്സിനേക്കാൾ ഫലപ്രാപ്തി; ഐസിഎംആർ