തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി വിലയിരുത്തൽ. നിലവിൽ സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്‌തരുടെ എണ്ണത്തിൽ വലിയ ഉയർച്ചയും ഉണ്ടാകുന്നുണ്ട്. കൂടാതെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടാകുന്ന കുറവ് തുടരുന്നത് ആശങ്കകൾക്ക് അയവും നൽകുന്നുണ്ട്.
ടിപിആർ ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നടപടികളിലേക്ക് സർക്കാർ കടന്നത്. തുടർന്ന് നിരക്ക് 15 ശതമാനത്തിന് അടുത്തെത്തിക്കാൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ നിരക്ക് 10 ശതമാനത്തിൽ താഴെയെത്തിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
അതേസമയം സംസ്‌ഥാനത്ത് നിലവിൽ ആശങ്ക സൃഷ്‌ടിക്കുന്നത് പ്രതിദിന മരണനിരക്കാണ്. ഇന്നലെ മാത്രം സംസ്‌ഥാനത്ത് 194 പേർ കോവിഡിനെ തുടർന്ന് മരിച്ചു. ഇതോടെ സംസ്‌ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 9000 കവിഞ്ഞു. സംസ്‌ഥാനത്ത് ഇതുവരെ മരണപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ആളുകൾ തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. 0.71 ശതമാനമാണ് ഇവിടുത്തെ നിലവിലെ കോവിഡ് മരണനിരക്ക്. ഇത് സംസ്‌ഥാന ശരാശരിയേക്കാൾ ഉയർന്നതാണെന്ന വസ്‌തുത ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
Read also : കെപിസിസി അധ്യക്ഷൻ: കെ സുധാകരന് സാധ്യത; ഹൈക്കമാൻഡിന് റിപ്പോർട് നാളെ ലഭിക്കും






































