കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി ഓഗസ്‌റ്റ് 26ന് തുറന്ന് കൊടുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 26ന് ധാരണാ പാത്രത്തിൽ ഒപ്പുവച്ചായിരിക്കും സമുച്ചയം വ്യാപാരികൾക്കായി തുറന്ന് കൊടുക്കുക. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി.
3.22 ഏക്കർ സ്‌ഥലത്ത് നാലു ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ് ടെർമിനൽ കോംപ്ളക്‌സ് സ്‌ഥിതി ചെയ്യുന്നത്. 74.63 കോടി ചിലവിട്ടാണ് ടെർമിനൽ നിർമിച്ചത്. നിർമാണം പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞിട്ടും സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നില്ല. ഇതാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.
Read Also: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്







































