ന്യൂഡെൽഹി: ത്രിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് 2 ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്‌ടർ ഭുരു സിംഗ്, കോണ്‍സ്‌റ്റബിള്‍ രാജ്‌കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇവിടെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്.
ത്രിപുരയിലെ ദലായി ജില്ലയുടെ അതിർത്തിയോട് ചേർന്ന് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജവാൻമാരാണ് വീരമൃത്യു വരിച്ചത്. അതിർത്തിയിൽ ഒളിഞ്ഞിരുന്ന ഭീകരർ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ നിരോധിത സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫണ്ട് ഓഫ് ത്രിപുര(എന്‍എല്‍എഫ്‌ടി) ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്‌തമാക്കി.
ആക്രമണം നടത്തിയ ഭീകരർ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തി കടന്നതായും സൈനിക വൃത്തങ്ങൾ സംശയം ഉന്നയിക്കുന്നുണ്ട്. കൂടാതെ ജവാൻമാരെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം അവരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് ഭീകരർ സംഭവ സ്‌ഥലത്ത് നിന്നും രക്ഷപെട്ടത്. നിലവിൽ ആക്രമണം നടന്ന പ്രദേശത്ത് സുരക്ഷാസേന കർശന പരിശോധന നടത്തുകയാണ്.
Read also : പുരുഷ താരങ്ങളെ പിന്നിലാക്കി അശ്വാഭ്യാസത്തിൽ ജൂലിയയ്‌ക്ക് സ്വർണം; ചരിത്രത്തിലാദ്യം







































