കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല

By Trainee Reporter, Malabar News
Representational Image
Ajwa Travels

ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്‌ കർക്കടകവാവ്.

പാമ്പാടിയിലെ ഐവർമഠം, ഷൊർണൂർ ശാന്തിതീരം, പുണ്യതീരം, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്‌ഞേശ്വര ക്ഷേത്രം, പല്ലാർമംഗലം, പട്ടാമ്പി തുടങ്ങിയ സ്‌ഥലങ്ങളിലാണ് ബലിതർപ്പണം നടത്താറുള്ളത്. വാവ് ദിവസം ആയിരങ്ങളാണ് നിളാ തീരത്ത് ബലിതർപ്പണത്തിനായി എത്താറുള്ളത്.

പ്രധാന കേന്ദ്രമായ പാമ്പാടി ഐവർമഠത്തിൽ ആൾക്കൂട്ട നിയന്ത്രണം ഉള്ളതിനാൽ ഇത്തവണ ബാലിതർപ്പണ ഉണ്ടാകില്ലെന്ന് ഐവർമഠം ശ്രീകൃഷ്‌ണക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകൾ രാവിലെ ആറുമുതൽ ഒമ്പതുവരെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read Also: കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE