‘ഓഹ’ ഓഗസ്‌റ്റ് 15ന് സിനിയ ഒടിടിയിൽ; പോർച്ചുഗീസ് ബ്ളാക് മാജിക് കഥ

By Siva Prasad, Special Correspondent (Film)
  • Follow author on
'Ooha' on August 15 at the Senior ODT; Portuguese Black Magic Story
Ajwa Travels

മലയാള സിനിമയിലാദ്യമായി പോർച്ചുഗീസ് ബ്ളാക് മാജിക് കഥ അടിസ്‌ഥാനമാക്കി വരുന്ന സിനിമയാണ് ‘ഓഹ’. നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമായ ‘ഓഹ’ ഓഗസ്‌റ്റ് 15 മുതൽ സിനിയ ഒടിടിയിൽ ലഭ്യമാകും.

മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്‌തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർമന്ത്രവാദമാണ് ‘ഓഹ’. ആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്‌മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു.

'Ooha' on August 15 at the Senior ODT; Portuguese Black Magic Story

സ്‌മിത ശശി, സന്തു ഭായി, ചെറി, മാസ്‌റ്റർ ദേവനാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദർ എന്നിവര്‍ സംഗീതം പകരുന്നു. കെഎസ് ഹരിശങ്കർ, നഫ്‌ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകര്‍. സ്വസ്‌തിക് വിനായക് ക്രിയേഷൻസിന്റെ ബാനറിൽ അനില കെഎം നിർമിക്കുന്ന ‘ഓഹ’ യിൽ ഇതുവരെ കാണാത്ത വ്യത്യസ്‌തതകളും ദൃശ്യാനുഭവങ്ങളും സമന്വയിപ്പിക്കുന്നതായി സംവിധായകൻ വ്യക്‌തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നിജില്‍ ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിജോ എംജെ, കല – സന്തുഭായ്, മേക്കപ്പ് – സുജിത്ത് പറവൂര്‍, വസ്ത്രാലങ്കാരം – അക്ഷയ ഷണ്‍മുഖന്‍, സ്‌റ്റിൽസ് – മിഥുന്‍ ടി സുരേഷ്, എഡിറ്റര്‍ – മജു അന്‍വര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ആദര്‍ശ് വേണു ഗോപാലന്‍, അസോസിയേറ്റ് ഡയറക്‌ടർ – ബിനീഷ് ജെ പുതിയത്ത്, സംവിധാന സഹായികള്‍ – അനു ചന്ദ്ര & ഗോപന്‍ ജി, പശ്‌ചാത്തല സംഗീതം – സുമേഷ് സോമസുന്ദര്‍, നൃത്തം – സുജിത്ത് സോമസുന്ദരം, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ – അരുണ്‍ ടി ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – നിഷാദ് പന്നിയാങ്കര എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ. ‘ഓഹ’ പി ശിവപ്രസാദാണ് വാർത്താ പ്രചരണം നിർവഹിക്കുന്നത്.

Most Read: ‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE