മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ ഉണ്ടായിരുന്ന 311 സന്ദർശകരെ മാത്രമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ അധികൃതർ മടക്കിയയച്ചു.
അതേസമയം, കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്‌ഥരെയും മലമ്പുഴയിൽ നിയോഗിച്ചിട്ടുണ്ട്. ഇവർ സന്ദർശകരുടെ കൈവശമുള്ള രേഖകളും മറ്റും പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമായിരിക്കും ഉള്ളിലേക്ക് കടത്തിവിടുക. സന്ദർശകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉദ്യോഗസ്‌ഥർ നൽകും.
രണ്ടാഴ്‌ച മുൻപ് കോവിഡ് വാക്‌സിൻ ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കുറഞ്ഞത് ഒരുമാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി നെഗറ്റീവ് ആയവർ എന്നിവർക്കുമാത്രമാണ് പ്രവേശനം അനുവദിക്കുക.
Read Also: എലത്തൂർ റെയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു







































