ആലപ്പുഴ: ഓമനപ്പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിന് ഇടയിൽ അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. തീരത്ത് കളിക്കുന്നതിനിടെ പൊഴിയില്‍ വെള്ളമുണ്ടെന്നും അപകട സാധ്യത കൂടുതലാണെന്നും അറിയാതെ കുട്ടികൾ അബദ്ധത്തിൽ പൊഴിയില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Read also: ജനങ്ങൾ ചെയ്യേണ്ടത് ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് ചെയ്‌തു; പി ചിദംബരം







































