തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം ‘96‘ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2018ലെ ബ്ളോക്ക്ബസ്‌റ്ററായ ‘96‘ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നിര്‍മാതാവ് അജയ് കപൂറാണ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപനം നടന്നത്. പ്രേക്ഷകര്‍ നെഞ്ചോട് ചേർത്ത റൊമാന്റിക് ചിത്രമാണ് ‘96‘ എന്ന് നിർമാതാവ് അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. സ്‌ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റെതെന്നും അതിനാലാണ് ‘96‘ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്നും അജയ് കപൂര്‍ വ്യക്‌തമാക്കി.

കൂടാതെ തിരക്കഥ നല്ല രീതിയില്‍ ഹിന്ദിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണെന്നും ചിത്രത്തെ വ്യക്‌തമായി മനസിലാക്കുന്ന സംവിധായകനെയും അഭിനേതാക്കളെയും ഉടൻ കണ്ടെത്തുമെന്നും അജയ് കപൂര്‍ പറഞ്ഞു. താമസിയാതെ തന്നെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ







































