കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിലെ പ്രതി പിടിയിൽ. കയരളം സ്വദേശി കെവി ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാൾ കണ്ണൂർ യോഗശാല റോഡിന് സമീപം പ്രവർത്തിക്കുന്ന ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി എന്ന സ്‌ഥാപനത്തിന്റെ നടത്തിപ്പുകാരനാണ്.
2018 കാലഘട്ടത്തിൽ ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി സ്‌ഥാപനത്തിൽ പ്ളസ് ടു, ഡിഗ്രി പഠനത്തിന് പ്രൈവറ്റ് ആയി ചേർന്നാൽ സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് പറഞ്ഞ് ഇയാൾ രണ്ടുപേരിൽ നിന്നയി 2,27,100 രൂപ പലതവണകളായി വാങ്ങിയിരുന്നു. എന്നാൽ, ഇവർക്ക് 2015 ലെ പ്ളസ് ടു സർട്ടിഫിക്കറ്റും 2015-18 കാലയളവിലെ ഡിഗ്രി സർട്ടിഫിക്കറ്റും വ്യാജമായി നിർമിച്ച് നൽകുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിയാതിരിക്കാൻ പരാതിക്കാരെ ഒറിജിനൽ സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതിൽ നിന്ന് പ്രതി പലപ്പോഴായി പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Also: അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ







































