തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്തീർണ്ണം അനുസരിച്ച് എത്രപേർക്ക് കടക്കാം, കടന്നവർ എന്തൊക്കെ സുരക്ഷാ നിർദേശം പാലിച്ചു എന്നതെല്ലാം കടയുടമ ഉറപ്പാക്കണം. ഇത് നിയമപരമായ ബാധ്യതയാണ്.
കടയിൽ അധികം ആളുകൾ ഉണ്ടെങ്കിൽ മറ്റുള്ളവർ പുറത്ത് അകലം പാലിച്ച് നിൽക്കണം. ഇതിനു സ്ഥലം അടയാളപ്പെടുത്തേണ്ട ഉത്തരവാദിത്തം കടയുടമക്കാണ്. നിയന്ത്രണം പാലിച്ചില്ലെങ്കിൽ കട അടക്കേണ്ടിവരും. മുഖ്യമന്ത്രി വ്യക്തമാക്കി.
Knowledge: ഫ്ലാറ്റ് മോഹമുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം




































