ഫ്ളാറ്റ് മോഹമുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

By Desk Reporter, Malabar News
Flat_2020 Aug 10
Representational Image
Ajwa Travels

ഫ്ളാറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ അധികം സമ്പാദ്യം ചിലവാക്കി വാങ്ങുന്നവ ആയതുകൊണ്ട് തന്നെ നല്ല ഫ്ളാറ്റുകൾ കിട്ടുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. ഫ്ളാറ്റുകൾ വാങ്ങിക്കുവാൻ പ്ലാൻ ചെയ്യുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം ചിലവില്ലാതെ നല്ല ഫ്ളാറ്റുകൾ സ്വന്തമാക്കുവാൻ നമുക്ക് കഴിയും. അതിൽ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ആദ്യമായി തന്നെ ഫ്ലാറ്റിന് നിയമപരമായ എല്ലാ അനുമതികളും ലഭിച്ചതാണോ എന്ന് പരിശോധിച്ചു ഉറപ്പു വരുത്തണം.
2. കോർപറേഷൻ, ഫയർഫോഴ്സ്, പരിസ്ഥിതി, പൊലൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയവയുടെ അനുമതി ലഭിച്ചതാണോ എന്ന് പരിശോധിച്ചറിയുക.
3. ഫ്ലാറ്റിന്റെ വില സമാനമായ ഫ്ലാറ്റ് വിലകളുമായി താരതമ്യം ചെയ്തു കൃത്യമായി പരിശോധനക്ക് വിധായമാക്കണം.
4. ഫ്ലാറ്റിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കണം.
5. ഫ്ലാറ്റ് നിർമാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കണം. അതിനായി പ്രസ്തുത നിർമാതാക്കളുടെ ഫ്ളാറ്റുകളിൽ താമസിക്കുന്നവരുമായി സംസാരിക്കാം.
6. വെള്ളത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പാക്കണം.
7. എക്സ്പെൻസ് എന്ന പേരിൽ മാസത്തിൽ നൽകേണ്ട തുക കൃത്യമായി മനസിലാക്കണം. സാധാരണയായി 500 മുതൽ 10000 രൂപ വരെ ഈ ഇനത്തിൽ വാങ്ങറുണ്ട്.
8. ഏരിയാ കൃത്യമായി പരിശോധിക്കണം. എത്ര ശതമാനം കാർപ്പെറ്റ് ഏരിയ ലഭിക്കുമെന്ന് നോക്കണം. ചിലപ്പോഴൊക്കെ രേഖകളിൽ കാണിക്കുന്ന അത്രയും ഏരിയാ ലഭിക്കാറില്ല.
9. സ്വിമ്മിങ്പൂൾ, ജിംനേഷ്യം, പ്ലേ ഗ്രൗണ്ട്, ലൈബ്രറി തുടങ്ങിയ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കണം.
10. പേമെന്റ് ഷെഡ്യൂൾ മനസിലാകിയിരിക്കണം.

ഫ്ളാറ്റുകൾ പ്രധാനമായും 2 തരത്തിൽ വാങ്ങാം. ഒന്ന്, നിർമാണം പൂർണമായും കഴിഞ്ഞത്. ഈ രീതിയിൽ വാങ്ങുകയാണെങ്കിൽ കൂടുതൽ ഭയപ്പെടേണ്ടി വരില്ല. ഫ്ലാറ്റിന് നിയമപരമായ അനുമതികൾ എല്ലാം ലഭിച്ചിട്ടുണ്ടോ എന്നു മാത്രം ഉറപ്പുവരുത്തിയാൽ മതിയാകും.
രണ്ട്, ഉണ്ടാക്കികൊണ്ടിരിക്കുന്നത്/ ഉണ്ടാക്കാൻ പോകുന്നത്. ഇത്തരം ഫ്ളാറ്റുകൾ വാങ്ങുമ്പോൾ നിർമാണം കൂടുതലായും പഠിക്കണം. പ്ലാനിന് അനുമതി കിട്ടിയതാണോ എന്നു പരിശോധിക്കണം. പ്ലാനിന് അനുമതി ലഭിക്കാതെ പരസ്യം ചെയ്യരുതെന്നാണ് നിയമം. ഫ്ലാറ്റ് നിർമിക്കുന്ന പ്രദേശം, ഭൂമിവില എന്നിവ മനസിലാക്കണം. നിർമാണം പൂർത്തിയായവയെ അപേക്ഷിച്ച് ഇത്തരം ഫ്ളാറ്റുകൾക്ക് നിരക്ക് കുറയേണ്ടതാണ്. വാങ്ങുമ്പോൾ കൃത്യമായ കരാർ ഉണ്ടായിരിക്കണം. പേമെന്റിനനുസരിച്ച് നിർമാണത്തിൽ പുരോഗതി ഉണ്ടോയെന്ന് വിലയിരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE