തിരുവനന്തപുരം: കെട്ടിടനിർമാതാക്കളായ ഹീര കൺസ്‌ട്രക്ഷൻസിന്റെ ഓഫീസിലും സ്‌ഥാപനങ്ങളിലും ഇ ഡി റെയ്‌ഡ്. കോടികൾ വായ്‌പയെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വഞ്ചിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്. 14 കോടി രൂപയാണ് ഇവർ വായ്‌പ എടുത്തിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ തിരിച്ചടക്കുമെന്ന ഉപാദിയിലായിരുന്നു നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം ഉൾപ്പെടെ ഈട് വച്ച് വായ്‌പയെടുത്തത്. ഫ്‌ളാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്‌പ തിരിച്ചടച്ചില്ല. ഓഫിസിലും ബന്ധപ്പെട്ട സ്‌ഥാപനങ്ങളിലുമാണ് ഇഡി റെയ്‌ഡ് നടക്കുന്നത്.
ആകെ 12 കോടി രൂപയുടെ നഷ്‍ടം ബാങ്കിനുണ്ടായെന്ന പരാതിയിൽ സിബിഐ നേരത്തേ കേസ് എടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കമ്പനി ഡയറക്‌ടമാരെ ഉൾപ്പെടെ പ്രതികളാക്കിയാണ് അന്വേഷണം. ഹീര കൺസ്‌ട്രക്ഷൻസിന്റെ കീഴിലുള്ള കോളേജിലും പരിശോധന നടക്കുന്നുണ്ട്.
ഹീര കൺസ്‌ട്രക്ഷൻസ് എംഡി അബ്‌ദുൽ റഷീദ് (ഹീര ബാബു) നേരെത്തെ ഫ്ളാറ്റ് തട്ടിപ്പ് കേസിൽ ലായിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് വിടി രമ ഉൾപ്പെടെയുള്ളവരുടെ ഫ്ളാറ്റ് ഇവർ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയിൽ 65 ലക്ഷം രൂപക്ക് പണയംവച്ചെന്ന പരാതിയിലായിരുന്നു 2020ലെ അറസ്‌റ്റ്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് 20 കോടിയോളം രൂപ വായ്‌പയെടുത്ത കേസും ഇവർക്കെതിരെ നിലവിലുണ്ട്.
Most Read: കൊളോണിയല്‍ ഗൂഢാലോചനയിൽ രൂപംകൊണ്ട ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും