തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ കാറുകൾ തകർത്ത സംഭവം; പ്രതി പിടിയിൽ

By Desk Reporter, Malabar News
tvm central railway station
Ajwa Travels

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമാണ്​ പിടിയിലായത്​. ഇയാൾ ലഹരിക്ക്​ അടിമയായിരുന്നു എന്നാണ്​ പോലീസ് വ്യക്‌തമാക്കുന്നത്​. 19 വാഹനങ്ങളുടെ ചില്ലുകളാണ് ഇയാൾ തകർത്തത്.

ഇന്നലെ രാത്രിയിലാണ് പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്ത് മോഷണശ്രമം നടന്നത്. ഇന്ന് രാവിലെയോടെ ഉടമസ്‌ഥർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. റെയിൽവേയുടെ ഉടമസ്‌ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. ഇവിടെ സ്‌ഥിരമായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുന്നതാണ്. എന്നാൽ ഇന്നലെ കനത്ത മഴയെ തുടർന്ന് ഇവർ അൽപനേരം മാറി നിന്നപ്പോഴാണ് പ്രതി വാഹനം തകർത്തതെന്നാണ് കരുതുന്നത്.

Read also: വ്യാജരേഖ ചമയ്‌ക്കൽ; മോൻസനെതിരെ ഒരു കേസ് കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE