മലപ്പുറം: ജില്ലയിലെ പുളിക്കലിൽ ഇതര സംസ്ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ആനന്ദ് സദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പുളിക്കൽ ക്രഷർ യൂണിറ്റിലെ എം സാന്റ് ടാങ്കിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എം സാന്റ് നിറയ്ക്കാൻ വാഹനം എത്തിയപ്പോഴാണ് യുവാവിന്റെ കാൽ പുറത്തേക്ക് കണ്ടത്. ഉടനെ കൊണ്ടോട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, യുവാവിനെ രണ്ട് ദിവസം മുൻപ് കാണാനില്ലായിരുന്നു.
Most Read: ‘അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു







































