തിരുവല്ല: നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരന്റേതാണ് ഉത്തരവ്.
2004ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിയങ്ക ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും കാവേരിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
Also Read: കുട്ടികൾ നാളെ സ്കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി






































