ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ മകൻ പ്രദീഷുമാണ് മരിച്ചത്. സംഭവ സ്‌ഥലത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പുതുച്ചേരിയിലെ കാട്ടുകുപ്പത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. ഭാര്യ വീട്ടിൽ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാൻ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശൻ. വഴിയിൽ വെച്ച് രണ്ട് വലിയ സഞ്ചിയിൽ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നിൽ നിർത്തി സൈഡിൽ പടക്കം വെച്ചായിരുന്നു യാത്ര. എന്നാൽ, അപ്രതീക്ഷിതമായി പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
കലൈയരശനും മകനും സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസ് പറയുന്നത്. ശാസ്‌ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാകൂ എന്നും പോലീസ് വ്യക്‌തമാക്കി.
Also Read: ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ