ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ

By Desk Reporter, Malabar News
Rajasthan-clarifies-its-position
Ajwa Travels

ജയ്‌പൂർ: സംസ്‌ഥാനത്ത് ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര സർക്കാർ ഇനിയും എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എക്‌സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറക്കില്ല; രാജസ്‌ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.

കേരളത്തിൽ വാറ്റ് കുറക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനിടെയാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്‌ഥാനിലെ മുഖ്യമന്ത്രി തന്നെ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്‌ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾ നികുതി കുറച്ചിട്ടുണ്ട്.

അതേസമയം, ഇന്ധന വില കുറക്കാനുള്ള കേന്ദ്ര തീരുമാനം തിരിച്ചടി ഭയന്ന് മാത്രമാണെന്നും ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.

Most Read:  ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE