രാജ്യത്ത് പെട്രോൾ, ഡീസൽ വില ഒറ്റയടിക്ക് കൂട്ടി നയാര എനർജി

പെട്രോളിന് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്.

By Senior Reporter, Malabar News
Fuel Price hike-india
Rep. Image

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി. പെട്രോളിന് ഒറ്റയടിക്ക് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.89 രൂപയും ഡീസലിന് 105.50 രൂപയുമായി. (പൊതുമേഖലയിലെ ഇന്ധനവില: പെട്രോൾ-115.49 രൂപ, ഡീസൽ: 104.40 രൂപ)

ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് മാർച്ചിൽ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നെങ്കിലും പിന്നീട് ക്രൂഡ് വില താഴ്‌ന്നതോടെ വില കുറച്ചിരുന്നു. പശ്‌ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നതാണ് ഇപ്പോഴത്തെ വില വർധനയ്‌ക്ക് കാരണം.

മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും എട്ടുരൂപ വീതം പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. കൊച്ചിയിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ് വില. ഇന്ത്യയിൽ 90% പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്‌ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവരുടെ കീഴിലാണ്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളുണ്ട്.

Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE